ഗ്രന്ഥശാലയെന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്കു കടന്നുവരുന്നത് ചേതനയില്ലാത്ത അന്തരീക്ഷത്തിൽ ഭദ്രമായി പൂട്ടിവച്ചിരിക്കുന്ന കുറേ പഴയ പുസ്തകങ്ങളും അവയൊന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിൽ മാത്രം വ്യഗ്രത കാട്ടുന്ന ലൈബ്രേറിയനും ഉൾപ്പെടുന്ന നിർജീവ ചിത്രമായിരിക്കും. ഏതു പുസ്തകവും അതിവേഗം കണ്ടെത്താൻ കഴിയുംവിധം ശാസ്ത്രീയമായ വർഗീകരണരീതിയിൽ (ക്ലാസിഫിക്കേഷൻ) അടുക്കിവയ്ക്കുക, വിഷയത്തിന്റെയും ഗ്രന്ഥകർത്താക്കളുടെയും അടിസ്ഥാനത്തിൽ ഇൻഡക്സ് കാർഡുകളും കംപ്യൂട്ടർ ഫയലുകളും തയാറാക്കുക, ഉപയോക്താക്കൾക്കു ലൈബ്രറിയിൽ വന്നോ ഓൺലൈനായോ പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ സഹായം നൽകുക, ജേണലുകളടക്കം ആനുകാലിക പ്രസിദ്ധീകരണങ്ങൾ ബൈൻഡ് ചെയ്തും കംപ്യൂട്ടർ ഫയലുകളായും സൂക്ഷിക്കുക, പുതിയ ഗ്രന്ഥങ്ങളെയും പ്രസിദ്ധീകരണങ്ങളെയും സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ശേഖരിച്ചു സൂക്ഷിക്കുക, ഏറ്റവും പുതിയവയടക്കം മികച്ച പുസ്തകങ്ങൾ വാങ്ങി ലൈബ്രറി വിപുലപ്പെടുത്തുക, പ്രയോജനപ്രദമായ വെബ്സൈറ്റുകൾ വിഷയങ്ങളനുസരിച്ച് അക്ഷരക്രമത്തിൽ തയാറാക്കി വയ്ക്കുക തുടങ്ങിയവ നല്ല ലൈബ്രേറിയന്റെ ചുമതലകളിൽപ്പെടും. ചുരുക്കത്തിൽ, ലൈബ്രേറിയൻ വെറും ബുക്–കീപ്പറല്ല, വിവരദായകനാണ് (information dispenser).
റഫറൻസിനും വിജ്ഞാനവിതരണത്തിനും ഉപകരിക്കുന്ന സിഡി–റോം, മൈക്രോഫിഷ് (microfiche), ഫിലിം സ്ട്രിപ്പുകൾ, ഫിലിമുകൾ, വിഡിയോ ടേപ്പുകൾ തുടങ്ങിയ ആധുനിക ശാസ്ത്രസിദ്ധികളും ലൈബ്രറികളിൽ ഉപയോഗിക്കുന്നു. അതായത്, വിജ്ഞാനശേഖരണത്തിലും വിതരണത്തിലുമുള്ള വെല്ലുവിളികളെ ചലനാത്മകമായി നേരിടാൻ താൽപര്യമുള്ളവരെ കാത്തിരിക്കുന്ന പ്രഫഷനാണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ്. സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി, പബ്ലിക്–പ്രഫഷനൽ ലൈബ്രറികൾ, ഗവേഷണാലയങ്ങൾ, ശ്രേഷ്ഠവിദ്യാകേന്ദ്രങ്ങൾ,ഉന്നതകോടതികൾ,ആധ്യാത്മികകേന്ദ്രങ്ങൾ തുടങ്ങിയവിടങ്ങളിലൊക്കെ ലൈബ്രറികളിൽ തൊഴിലവസരമുണ്ട്. ഗവേഷണം പ്രഫഷനാക്കാൻ താൽപര്യമുള്ളവർക്ക് ആ വഴിയിലും പോകാം. പഠനമാർഗങ്ങൾ:
The University of Sheffield, UK; www.sheffield.ac.uk Unizersity of South Carolina College of Information & Communications; www.sc.edu University of Illinois - School of Information Sciences; https://ischool.illinois.edu
|
|